Loading ...
Sorry, an error occurred while loading the content.

സഭാ യോജിപ് പ് അടഞ്ഞ അ ദ്ധ്യായം - ശ്രേഷ്ഠ കാ തോലിക്ക ബാ വ.

Expand Messages
  • SOCM News Bureau
    സഭാ യോജിപ്പ് അടഞ്ഞ അദ്ധ്യായം -ശ്രേഷ്ഠ കാതോലിക്ക ബാവ.
    Message 1 of 1 , Sep 24, 2013
    • 0 Attachment
      സഭാ യോജിപ്പ് അടഞ്ഞ അദ്ധ്യായം -ശ്രേഷ്ഠ കാതോലിക്ക ബാവ.

      പുത്തന്‍കുരിശ്: ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭകളുടെ യോജിപ്പ് അടഞ്ഞ അദ്ധ്യായമാണെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ. പാരമ്പര്യ സത്യവിശ്വാസങ്ങള്‍ക്ക് വിരുദ്ധമായ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വത്തിന്റെ നിലപാടുകളാണ് സമാധാനത്തിന് വിഘാതമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

      പാത്രിയര്‍ക്കീസ് ബാവയെ നിബന്ധനകള്‍ കൂടാതെ സഭയുടെ മേലധ്യക്ഷനായി കാണുവാനോ, ഇടവക പള്ളികള്‍ ഇടവക വിശ്വാസികളുടേതാണ് എന്ന സുപ്രീംകോടതിയുടെ കണ്ടെത്തല്‍ അംഗീകരിക്കുവാനോ ഓര്‍ത്തഡോക്‌സ് സഭ തയ്യാറായില്ല.

      പാത്രിയര്‍ക്കീസ് ബാവയ്‌ക്കെതിരെ വ്യവഹാരങ്ങള്‍ നല്‍കി തര്‍ക്കങ്ങള്‍ രൂക്ഷമാക്കുവാനും ഇടവക തലത്തില്‍ തര്‍ക്കങ്ങള്‍ സൃഷ്ടിച്ചും വ്യവഹാരങ്ങള്‍ നല്‍കിയും അസമാധാനം സൃഷ്ടിക്കുവാനും ഓര്‍ത്തഡോക്‌സ് സഭ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

      തര്‍ക്കങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് കോടതികള്‍ നിര്‍ദേശിക്കുകയും യാക്കോബായ സഭ ഇതിനെ സ്വാഗതം ചെയ്യുകയും ചെയ്തു. എന്നാല്‍, ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വത്തിന്റെ നിഷേധാത്മക നിലപാടുകള്‍ ഇതിന് തിരിച്ചടിയായി.

      ഇരുസഭകളായി സമാധാനത്തോടെ മുന്നോട്ടുപോകുവാനുള്ള സാഹചര്യമാണ് ഉണ്ടാകേണ്ടത്. വ്യവഹാരങ്ങള്‍ അവസാനിപ്പിച്ചും ജനഹിതം മാനിച്ചും തര്‍ക്കങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കണമെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.

      For more news updates from SOCM, please visit us @ https://www.facebook.com/SOCMNet
    Your message has been successfully submitted and would be delivered to recipients shortly.