Loading ...
Sorry, an error occurred while loading the content.
 

Independence day message for Catholicose

Expand Messages
 • SOCM News Bureau
  Independence day message for Catholicosehttp://www.bavathirumeni.blogspot.in/ നമ്മുടെ ഭാരതം....... വാത്സല്യ
  Message 1 of 1 , Aug 14, 2013
   Independence day message for Catholicosehttp://www.bavathirumeni.blogspot.in/
   നമ്മുടെ ഭാരതം.......

   വാത്സല്യ മക്കളെ,


   നാളെ ആഗസ്റ്റ് 15-ാം തീയതി, നാം ബ്രിട്ടീഷ് മേല്‍ക്കോയ്മയില്‍ നിന്നും
   നമ്മുടെ ഭാരതം സ്വാതന്ത്യം നേടിയതിന്റെ 66-ാം സ്വാതന്ത്യദിനം സമുചിതമായി
   ആഘോഷിക്കുവാന്‍ നാടും നഗരവും ഒരുപോലെ ഒരുങ്ങുകയാണല്ലോ. എതൊരു

   ഭാരതീയനെ സംബന്ധിച്ചിടത്തോളവും ഏറ്റവും ആഹ്ലാദകരമായ മുഹൂര്‍ത്തമാണ്
   സ്വാതന്ത്യദിനം. ലോകചരിത്രത്തിലേക്ക് നാം കണ്ണോടിച്ചാല്‍ ആദ്യമായി
   രക്തചൊരിച്ചിലില്ലാതെ സ്വാതന്ത്ര്യം നേടിയെടുക്കാന്‍ കഴിഞ്ഞ രാജ്യമാണ്
   നമ്മുടെതെന്ന് കാണുവാന്‍ കഴിയുന്നതാണ്. നമ്മൊടോപ്പമോ അല്ലെങ്കില്‍ നമുക്ക്
   ശേഷമോ സ്വാതന്ത്യം ലഭിച്ച രാജ്യങ്ങളെല്ലാം ഒന്നുകില്‍ പാട്ടാളഭരണത്തില്‍
   കീഴിലോ അല്ലെങ്കില്‍ ഏകാധിപത്യ ഭരണത്തില്‍ കീഴിലോ ആണെന്ന് ചരിത്രം
   പഠിച്ചിട്ടുളളവര്‍ക്ക് കാണാവുന്നതാണ്. എന്നാല്‍ ഇന്ത്യ മഹത്തായ
   ജനാധിപത്യഭരണ ക്രമത്തില്‍ കീഴിലാണെന്ന് നമുക്ക് ഏറെ അഭിമാനത്തോടെ
   അവകാശപ്പെടാന്‍ കഴിയുന്നതാണ്. ''പാരതന്ത്ര്യം മാനികള്‍ക്ക് മ്യതിയെക്കാള്‍
   ഭയാനകം'' എന്നു ചെറുപ്പകാലത്ത്കാലത്ത് പഠിച്ചത് ഈ അവസരത്തില്‍ ഞാന്‍
   ഓര്‍ത്തുപോകുകയാണ്. രാഷ്ട്രപിതാവായ മഹാത്മഗാന്ധിയും മറ്റു സമുന്നതരായ
   നേതാക്കളുടെയും ഒരേ മനസ്സോടെയുളള ത്യാഗ പൂര്‍ണ്ണമായ
   നിസ്വാര്‍ത്ഥപ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് ഇന്നു നമ്മള്‍ അനുഭവിക്കുന്ന
   സ്വാതന്ത്യം നേടിയതെന്ന് നാം ഓര്‍ക്കണം. ലോകജനതയ്ക്ക് ചിന്തിക്കാന്‍
   കഴിയാതിരുന്ന നിരാഹാരസത്യാഗ്രഹങ്ങളിലൂടെയും, വിദേശ ഉല്പന്നബഹിഷ്‌കരണം
   തുടങ്ങിയ നൂതനമാര്‍ഗ്ഗങ്ങളിലൂടെയുമാണ്, സൂര്യനസ്തമിക്കാത്ത
   സാമ്യജ്യത്തിന്റെ അധികാരികളെ മുട്ടുമടക്കിച്ചത്. ''എനിക്ക് അധികാരം
   ലഭിച്ചാല്‍ ഞാന്‍ ആദ്യം ചെയ്യുക രാജ്യത്ത് നമ്പൂര്‍ണ്ണ മദ്യനിരോധനം
   നടപ്പാക്കുകയായിരിക്കും'' എന്നാണ് മഹാത്മഗാന്ധി പ്രസ്താവിച്ചത്. പക്ഷേ
   ഇന്നു നാം പിന്തിരിഞ്ഞു നോക്കുമ്പോള്‍ കാണുന്നത് എന്താണ് ? ഭാരതം
   പ്രത്യേകിച്ചു കേരളം ലഹരിയുടെയും ലഹരിമാഫിയയുടെയും പിടിയില്‍
   അമര്‍ന്നിരിക്കുന്ന കാഴ്ചയല്ലെ എവിടെയും കാണാന്‍ കഴിയുന്നത്. ബലഹീനായ
   ഞാന്‍ കോലഞ്ചേരി ആശുപത്രിയില്‍ ചാപ്ലിനായി സേവനമനുഷ്ടിച്ചിരുന്ന കാലത്ത്
   മദ്യവിപത്ത് മൂലം ചികിത്സ തേടിയെത്തിയവരുടെയും മരണത്തെ പുല്‍കേണ്ടി
   വന്നവരുടെയും ദൈന്യതയാര്‍ന്ന മുഖങ്ങള്‍ ഇന്നത്തെ പോലെ ഓര്‍ത്തു പോകുകയാണ്.
   സ്വതന്ത്യാനന്തരം 1980 വരെയുളള കാലയളവുകളില്‍ പകലന്തിയോളം എല്ലുമുറിയെ
   പണിയെടുത്ത് കിട്ടുന്ന കൂലികൊണ്ട് വൈകുന്നേരം റേഷന്‍കടയില്‍ പോയി ക്യൂ
   നിന്ന് അരിവാങ്ങിയവര്‍ ഇപ്പോള്‍ വളരെ അച്ചടക്കത്തോടെ ക്യൂ നില്‍ക്കുന്നത്
   ഏവിടെയാണെന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് അറിയാം. വാഹനാപകടങ്ങളുടെ
   കാരണങ്ങളെക്കുറിച്ച് അടുത്തകാലത്ത് നടത്തിയ സര്‍വ്വെയിലും, പോലീസ്
   ഡിപ്പാര്‍ട്ടുമെന്റിന്റെ കണക്കുകള്‍ പ്രകാരവും കൂടുതല്‍
   വാഹനാപകടങ്ങള്‍ക്കും അതിനെ തുടര്‍ന്നുളള മരണത്തിനും മുഖ്യകാരണം മദ്യപിച്ച്
   വാഹനമേടിക്കുന്നതു മൂലമാണെന്നു കാണുന്നു. മദ്യപിച്ചു വാഹനം ഓടിക്കുന്നതു
   മൂലം തനിക്കു തന്നെ മാത്രമല്ല, റോഡിലുടെ സഞ്ചരിക്കുന്ന
   നിരപരാധികളായിട്ടുളളവര്‍ക്കും കഷ്ടനഷ്ടങ്ങള്‍ക്കും ജീവഹാനിക്കും
   ഇടവരുത്തുന്നതായി കാണുന്നു. അതുപോലെ തീവ്രവാദവും നമ്മുടെ രാജ്യത്തിന്റെ
   നിലനില്‍പിന് നേരെ കനത്ത വെല്ലുവിളി ഉയര്‍ത്തുകയാണ്. ഉറച്ച,
   ഇച്ഛാശക്തിയുളള, ജനപിന്‍തുണയുളള നേത്യത്വത്തിന്റെ അഭാവമാണ് ഒരു പരിധിവരെ
   ഇതിനെല്ലാം കാരണമെന്ന് ഞാന്‍ സംശയിക്കുകയാണ്.

   ഇന്നു
   വിവാഹാഘോഷങ്ങളും, വീടുതാമസവും മാമ്മോദീസായും എന്നുവേണ്ട മരണാവശ്യങ്ങളില്‍
   പോലും മദ്യം ഒരു പ്രധാന ഘടകമായി തീര്‍ന്നിരിക്കുന്നു. ഇങ്ങനെ പറയേണ്ടി
   വന്നതില്‍ എനിക്ക് ഏറെ മനോവ്യസനമുണ്ട്. ആകയാല്‍ വാത്സല്യമക്കളെ, വീഞ്ഞ്
   കുടിച്ച് മത്തരാകരുത്, അതിനാല്‍ ദുര്‍നടപ്പ് ഉണ്ടാകുമെന്ന്
   എഫെസ്യലേഖനത്തിലും, മദ്യപാനി കീറത്തുണി ഉടുക്കേണ്ടി വരുമെന്ന്
   സദൃശ്യവാക്യങ്ങളിലും, മദ്യപാനി ഒരുനാളും സ്വര്‍ഗ്ഗരാജ്യത്തിന്
   അവകാശിയാകുകയില്ലെന്ന് കൊരിന്ത്യലേഖനത്തിലും രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
   ആയതിനാല്‍ പൈതൃകമായി എനിക്കു നിങ്ങളെ ഓര്‍മ്മിപ്പിക്കാനുളളത് , മദ്യപാനത്തെ
   പൂര്‍ണ്ണമായി ഉപേക്ഷിച്ച് ദൈവമക്കളായിത്തീരാന്‍ നിങ്ങള്‍ക്ക്
   എല്ലാവര്‍ക്കും ഭാഗ്യം ലഭിക്കട്ടെ എന്ന് ഈ 66-ാം
   സ്വന്ത്ര്യദിനത്തോടനുബന്ധിച്ച് ഞാന്‍ ആശംസിക്കുന്നു. ഏവര്‍ക്കും ഹ്യദയം
   നിറഞ്ഞ സ്വാതന്ത്ര്യദിനാംശസകള്‍ നേരുകയും ചെയ്യുന്നു. സര്‍വ്വശക്തന്റെ കരുണ
   നമ്മോടൊപ്പം എന്നാളും ഉണ്ടായിരിക്കട്ടെ,

   എന്ന്
   നിങ്ങളുടെ സ്വന്തം ബാവതിരുമേനി
  Your message has been successfully submitted and would be delivered to recipients shortly.