Loading ...
Sorry, an error occurred while loading the content.

25099നമ്മുടെ കർ ത്താവ് എഴു ന്നെള്ളുമ് പോൾ സിംഹാസ നത്തോട് ചേ ർന്ന് നിൽക ്കുന്ന പ്ര വാചകന്മാർക ്കും പുന്യ ാവാന്മാർക് കും ഒപ്പം നമ്മുടെ പൊ ന്നു ശ്രേഷ ്ഠ ബാവാ തി രുമേനിയും ഉണ്ടാകട്ടെ .

Expand Messages
 • SOCM News Bureau
  Oct 17, 2013
  • 0 Attachment
   Testimony
   By: Yeldo Thombra

   ഞാൻ ഇന്നു വൈകുന്നേരം ഉദ്ദേശം അഞ്ചു മണിയോടെ കൊലെഞ്ചെരിയിൽ പോയിരുന്നു. സന്ധ്യാപ്രാർതനയ്ക്കുമുൻപു ആളുൾ എത്തിത്തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളൂ.

   ശ്രേഷ്ഠ ബാവാതിരുമെനിയുടെ അടുക്കൽ കയറിച്ചെന്നു അൽപസമയം സംസാരിച്ചു. എണ്‍പത്തഞ്ചാം വയസ്സിലും തിരുമേനി ഇങ്ങനെ ഇരിക്കേണ്ടി വന്നല്ലോ എന്നോർത്തു സങ്കടപ്പെട്ടു. പണ്ടു ആലുവായിലെ സമരകാലം മുതൽക്കേ തന്റെ അജഗണത്തിനു വേണ്ടി ഈ ഇടയൻ സഹിക്കുന്ന കഷ്ട്ടപ്പാടുകൾ ഓർത്ത്‌ എനിക്ക് സങ്കടം സഹിച്ചില്ല. വാ നമുക്ക് പോകാം എന്നു ഞാൻ തിരുമേനിയോടു പറഞ്ഞു. ഇതിനൊരു തീരുമാനമായി നമ്മുടെ ആളുകൾക്ക് ആത്മീയാവശ്യങ്ങൾ നടത്തിക്കിട്ടാനുള്ള സൌകര്യം ഒരുക്കിയിട്ടെ ഞാൻ ഇവിടെന്നു എഴുന്നെൽക്കുള്ളൂ മോനെ എന്നു തിരുമേനി കൽപ്പിച്ചു. ഏറെ സങ്കടത്തോടെ ഞാൻ പിൻവാങ്ങി. കണ്ടിരിക്കുന്ന ആളുകളുടെ മുൻപിൽ ഒരു സീനുണ്ടാക്കെണ്ടല്ലോ എന്നു കരുതി കരച്ചിലടക്കി.

   അഭിവന്ദ്യ പിതാക്കന്മാരായ കുരിയാക്കോസ് മോർ യൌസേബിയോസ്, മാത്യൂസ് മോർ അപ്രേം, ഏലിയാസ് മോർ അത്തനാസിയോസ്, പൌലൂസ് മോർ ഐറേനിയസ്, ഏലിയാസ് മോർ യൂലിയോസ് എന്നിവർ വേദിയിലുണ്ടായിരുന്നു. എല്ലാവരുടേയും കൈമുത്തി കുശലം അന്വേഷിച്ചു. ഏലിയാസ് മോർ അത്തനാസിയോസ് തിരുമേനി സർക്കാരിന്റെ ദ്രോഹബുദ്ധിയോടെയുള്ള സമീപനത്തിനെക്കുറിച്ചു സങ്കടത്തോടെ പറഞ്ഞു. എന്തു ചെയ്യാൻ തിരുമേനീ, ദൈവം കാണുന്നുണ്ടല്ലോ എന്നു ആശ്വാസവാക്ക് പറഞ്ഞു താഴെ ഇറങ്ങി.

   നമ്മുടെ പൊന്നു ബാവാ തിരുമേനിയുടെ ഇരുപ്പു കണ്ടു സഹിച്ചില്ല സഹോദരങ്ങളെ.

   തന്റെ ആടുകൾക്കുവേണ്ടി സ്വജീവൻ ഉപേക്ഷിച്ചു മഴയത്തും വെയിലത്തും അവിടെ ഇരിക്കുന്ന നമ്മുടെ അതിശ്രേഷ്ഠ ഇടയെനെക്കുറിച്ചു ഇല്ലാവചനം പറയുന്ന നരാധമന്മാരെ ദൈവത്തിന്റെ കാരുണ്യം തന്നെ രക്ഷിക്കട്ടെ.

   കല്ലിനേക്കാൾ കാഠിന്യമുള്ള അവരുടെ ഹൃദയങ്ങൾ ദൈവം തന്നെ സുഖപ്പെടുത്തട്ടെ.

   സ്വാർത്ഥ താല്പര്യങ്ങൾക്കുവേണ്ടി ബാവാതിരുമെനിയെ ഒറ്റുകൊടുക്കാൻ നടക്കുന്ന നമ്മുടെ കൂട്ടത്തിലെതന്നെ ആട്ടിൻതോലിട്ട പേപ്പട്ടികൾക്ക് അണലിക്കുഞ്ഞുങ്ങളുടെ അവസ്ഥ ദൈവം വരുത്താതിരിക്കട്ടെ.

   പുറത്തിറങ്ങി കാറിൽ കരുതിയിരുന്ന അരിയും പയറും വെളിച്ചെണ്ണയുമെല്ലാം നമ്മുടെ ചാപ്പലിൽ കൊണ്ടുപോയി കൊടുത്തു. നിങ്ങൾക്കറിയുമോ, ബാവയെ കണ്ടു സങ്കടപ്പെട്ട ഒരു ഇതരസമുദായ നേതാവ് വരുന്ന ആളുകൾക്ക് കഞ്ഞി കൊടുക്കാൻ എത്രക്വിന്റൽ അരിയാണ് അവിടെ കൊടുത്തതെന്ന്? അദ്ദേഹത്തിനുള്ള മനസ്സലിവുപൊലും തങ്ങളുടെ സഹോദരങ്ങളെക്കുറിച്ച് കൊലെഞ്ചേരിയിലെ മെത്രാൻകക്ഷിക്കാർക്കു ഇല്ലാതെ പോയല്ലോ !

   ജോലിയും കൂലിയും സ്വന്തം ജീവനും എല്ലാം ഉപേക്ഷിച്ചു വിശ്വാസത്തിനു വേണ്ടി കഷ്ടതകൾക്കിടയിലും ഉറച്ചുനിൽക്കുന്ന കൊലെഞ്ചേരിയിലെ നമ്മുടെ സാധുക്കളായ ജനങ്ങളെ കാണുമ്പോഴാണ്‌ സമൃദ്ധിയിൽ ആഘോഷിക്കുന്ന നമ്മൾ മറ്റിടവകക്കാർക്ക് യഥാർഥ വിശ്വാസദൈർഡ്യം എന്തെന്നു മനസ്സിലാവുകയുള്ളൂ.

   ദൈവം അവരുടെ സഹനത്തിനും വിശാസത്തെപ്രതിയുള്ള അവരുടെ കഷ്ട്ടപ്പാടുകൾക്കും മതിയായ പ്രതിഫലം കൊടുക്കട്ടെ.

   നമ്മുടെ കർത്താവ് എഴുന്നെള്ളുമ്പോൾ സിംഹാസനത്തോട് ചേർന്ന് നിൽക്കുന്ന പ്രവാചകന്മാർക്കും പുന്യാവാന്മാർക്കും ഒപ്പം നമ്മുടെ പൊന്നു ശ്രേഷ്ഠ ബാവാ തിരുമേനിയും ഉണ്ടാകട്ടെ.

   ആരോടും വിദ്വേഷം നമുക്കു വേണ്ടാ. എന്നാൽ കരാള സർപ്പത്തിന്റെ മർദ്ദക ഭരണത്തിനു ആയുസ്സെത്ത്ര എന്നു വേദപുസ്തകത്തിൽ ദേവലോകത്തെ പണ്ഡിതർ വായിക്കാൻ ഇടവരട്ടെ എന്ന് എളിമയോടെ നമുക്ക് പ്രാർതിക്കാം.

   For more postings, please visit us https://www.facebook.com/SOCMNet