Loading ...
Sorry, an error occurred while loading the content.
 

Pazhanji perunnal

Expand Messages
  • Gigy Verghese BRD
    പഴഞ്ഞി പള്ളിപ്പെരുന്നാളിന് ഒരുക്കങ്ങളായി Posted on: 23 Sep 2013 പഴഞ്ഞി:
    Message 1 of 1 , Sep 22 6:25 PM
      

      പഴഞ്ഞി പള്ളിപ്പെരുന്നാളിന് ഒരുക്കങ്ങളായി

      Posted on: 23 Sep 2013



      പഴഞ്ഞി: കോതമംഗലം ചെറിയപള്ളിയില്‍ കബറടക്കിയിരിക്കുന്ന പരിശുദ്ധ യല്‍ദോ മാര്‍ ബസേലിയോസ്ബാവയുടെ ഓര്‍മ്മപ്പെരുന്നാളിന് പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സിറിയന്‍പള്ളി ഒരുങ്ങി. നാനാജാതിമതസ്ഥര്‍ ഒരുമിച്ചാഘോഷിക്കുന്ന കുന്നംകുളം ഭദ്രാസനത്തിലെ വലിയ പെരുന്നാളിന് 26നു കൊടിയേറ്റും. ഒക്ടോബര്‍ മൂന്നു വരെയാണ് പെരുന്നാള്‍ ആഘോഷം. മലങ്കര ഓര്‍ത്തഡോക്‌സ്‌സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കബാവയുടെ പ്രധാന കാര്‍മ്മികത്വത്തിലാണ് പെരുന്നാള്‍ ആഘോഷം. 26ന് രാവിലെ ഏഴിന് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ കുരിശുപള്ളിയിലെ കുര്‍ബാനയ്ക്കും പ്രദക്ഷിണത്തിനും ശേഷമാണ് പെരുന്നാള്‍ കൊടിയേറ്റം. ഒക്ടോബര്‍ രണ്ടിനും മൂന്നിനുമാണ് പ്രധാന പെരുന്നാള്‍. പ്രധാന പെരുന്നാള്‍ വരെ ദിവസവും രാവിലെ ഏഴിന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും മധ്യസ്ഥപ്രാര്‍ത്ഥനയും ക്രമീകരിച്ചിട്ടുണ്ട്. അറുപതോളം ദേശപ്പെരുന്നാളുകള്‍ വാദ്യമേളങ്ങളോടെ ആനകളുമായി ദേവാലയത്തിലെത്തി വണങ്ങിപ്പോകുന്നത് പഴഞ്ഞി പെരുന്നാളിന്റെ പ്രത്യേകതയാണ്. പെരുന്നാള്‍ ദിനങ്ങളില്‍ മുട്ടുകുത്തല്‍ വഴിപാടിന് പള്ളിയ്ക്ക് അകത്തും പുറത്തും നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. പെരുന്നാള്‍ ചടങ്ങുകള്‍ക്ക് വികാരി ഫാ. സൈമണ്‍ വാഴപ്പിള്ളി, സഹവികാരി ഫാ. ജോര്‍ജ്ജ് ചീരന്‍ എന്നിവര്‍ നേതൃത്വം നല്‍കും.
       
      st mary
       
    Your message has been successfully submitted and would be delivered to recipients shortly.
    »
    «